സൗദിയിൽ ചർച്ചാവിഷയമായി ഒരു കുഞ്ഞിന്റെ ചിത്രം


റിയാദ് : സൗദി അറേബ്യയിലെ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചാ വിഷയമായിരിക്കുകയാണ് ഈ കുഞ്ഞിന്റെ ചിത്രം. ഉയരത്തിലുള്ള ഒരു മലയുടെ ഏറ്റവും മുകളിലുള്ള പാറയിൽ ഒരു പിഞ്ചുകുഞ്ഞിനെ കിടത്തിയിരിക്കുന്ന ചിത്രമാണിത്. അൽ ഹദാ പർവതത്തിന്റെ മുകളിലുള്ള ദിക്കത് അൽ അൽ ഹവാനി എന്ന പ്രസിദ്ധമായ സ്ഥലത്തു വെച്ചാണ് ചിത്രം പകർത്തിയിരിക്കുന്നത്. പടിഞ്ഞാറൻ സൗദിയിലെ മക്കയിലേക്കുള്ള ഹൈവേകളും ചിത്രത്തിൽ കാണാം.

ചിത്രം ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ചിത്രത്തെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. ഒരു കൊച്ചു കുഞ്ഞിനെ വെച്ച് ഇത്രയും അപകടകരമായ ചിത്രമെടുത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജയിലിൽ അടയ്ക്കണമെന്നുമാണ് പലരുടെയും ആവശ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed