എംപിമാരുടെ യോഗത്തിലേക്ക് വിളിച്ചില്ല: പ്രതിഷേധവുമായി സുരേഷ് ഗോപി
ന്യൂഡൽഹി: സഹകരണ ബാങ്കുകളുടെ പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ച എംപിമാരുടെ യോഗത്തിലേക്ക് സുരേഷ് ഗോപി എംപിയെ ക്ഷണിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചത്. തന്നെ യോഗത്തിലേക്ക് ക്ഷണിക്കാത്ത നടപടിയിൽ പ്രതിഷേധമറിയിക്കാനെത്തിയ സുരേഷ് ഗോപിയെ മറ്റുള്ളവർ അനുനയിപ്പിച്ചതായാണ് വിവരങ്ങള്‍.
യോഗത്തില്‍ തന്നെ വിളിക്കാത്തതില്‍ എതിര്‍പ്പില്ലെന്നും തന്നെ വിളിക്കേണ്ടെന്ന് തോന്നിയത് കൊണ്ടാകും ഒഴിവാക്കിയതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനായി കേന്ദ്രമന്ത്രിമാരെ കണ്ട് ചര്‍ച്ച നടത്തുന്നതിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ യോഗം വിളിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ ഉള്‍പ്പെടെയുളളവര്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അംഗങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നും സഹകരണ ബാങ്കുകള്‍ പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണെന്നും പിണറായി തന്നെ യോഗത്തിനുശേഷം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്രധനകാര്യ മന്ത്രിയുമായി നാളെ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി വിശദമാക്കിയിട്ടുണ്ട്.

