ദമ്മാമിലെ ഗതാഗതം സുഗമമാക്കാൻ പുതിയ പാലം
റിയാദ് : കിംഗ് അബ്ദുൾ അസീസ് റോഡിലെ തിരക്ക് കുറയ്ക്കാനായി സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ പുതിയ പാലം തുറന്നു. അൽ മീന എന്ന പുതിയ പാലത്തിലൂടെ കിംഗ് ഫഹദ് പോർട്ടിൽ നിന്ന് ദമ്മാമിലേയ്ക്ക് എളുപ്പം എത്താനാകും. പോർട്ടിൽ നിന്നും, പോർട്ടിലേയ്ക്കുമുള്ള വലിയ ട്രക്കുകളാണ് ഈ മേഖലയിൽ തിരക്കുണ്ടാക്കിയിരുന്നത്. പുതിയ പാലത്തിന്റെ വരവോടെ ഇതിനു പരിഹാരമുണ്ടാകും.
പാലത്തിന്റെ നിർമ്മാണത്തിനായി രണ്ടു വർഷത്തിൽ കൂടുതലായി കിംഗ് അബ്ദുൾ അസീസ് റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു.

