ഭക്ഷ്യഭദ്രതാ നിയമം നവംബർ ഒന്ന് മുതൽ


തിരുവനന്തപുരം: ഭക്ഷ്യഭദ്രതാ നിയമപ്രകാരം നവംബര്‍ ഒന്ന് മുതല്‍ അരി വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. നിയമവുമായി ബന്ധപ്പെട്ട നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഈ മാസം 20 വരെയാണ് ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നത്. 30ന് കരട് പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.
അര്‍ഹരായവരുടെ പട്ടിക 2017 ജനുവരി ഒന്നിന് പ്രസിദ്ധീകരിക്കുമെന്നും ഫെബ്രുവരി ഒന്നിന് പുതിയ റേഷന്‍ കാര്‍ഡ് വിതരണം ആരംഭിച്ച് മാര്‍ച്ച് 15നകം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

കേന്ദ്രനയം അരിവിതരണത്തില്‍ തടസമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റേഷന്‍ വിതരണം താറുമാറാവുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed