വൈദ്യുതി മുടക്കത്തിൽ ജനങ്ങൾ വലയുന്നു: കെ.എസ്.ഇ.ബി ഓഫീസിലേക്ക് ചൂട്ടുകത്തിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം
ഷീബ വിജയൻ
കൂത്താട്ടുകുളം: മുന്നറിയിപ്പില്ലാതെ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം കെ.എസ്.ഇ.ബി ഓഫീസിലേക്ക് ചൂട്ടുകത്തിച്ച് പ്രതിഷേധ മാർച്ച് നടത്തി. രാപ്പകലില്ലാതെ വൈദ്യുതി തടസ്സപ്പെടുന്നത് ജനജീവിതത്തെയും വ്യാപാര-വ്യവസായ മേഖലകളെയും കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്.
പ്രകടനമായെത്തി ഓഫീസിന് മുന്നിൽ ചൂട്ടുകത്തിച്ച് നടത്തിയ ധർണ്ണ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ.ടി. അഖിൽദാസ് ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കളെ വലയ്ക്കുന്ന നിരുത്തരവാദപരമായ സമീപനം അധികൃതർ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
sdd

