സർക്കാർ ഓഫീസുകൾ വയോജന സൗഹൃദമാക്കാൻ സർട്ടിഫിക്കേഷൻ സംവിധാനവുമായി കേരളം


ഷീബ വിജയൻ

തിരുവനന്തപുരം: സർക്കാർ ഓഫീസുകൾ വയോജന സൗഹൃദമാക്കുന്നതിനായി രാജ്യത്ത് ആദ്യമായി 'വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷൻ' സംവിധാനം നടപ്പാക്കാൻ വയോജനക്ഷേമ വകുപ്പ് തീരുമാനിച്ചു. വില്ലേജ്, താലൂക്ക് ഓഫീസുകൾ, സർക്കാർ ആശുപത്രികൾ, ബാങ്കുകൾ തുടങ്ങിയ പൊതു സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. നിശ്ചയിച്ചിട്ടുള്ള പൊതു മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് സർട്ടിഫിക്കറ്റുകൾ നൽകുക.

കെട്ടിടത്തിന്റെ പ്രവേശനക്ഷമത, സേവന രീതി, ജീവനക്കാരുടെ പെരുമാറ്റം, വിവരവിനിമയം, പങ്കാളിത്തം എന്നീ അഞ്ച് മേഖലകൾ വിലയിരുത്തിയാണ് സ്കോർ നിശ്ചയിക്കുന്നത്. പടികളില്ലാത്ത പ്രവേശന മാർഗ്ഗം, താഴത്തെ നിലയിൽ ശൗചാലയം, മുൻഗണനാ ക്യൂ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. പരിശോധനകൾക്കായി സ്വതന്ത്ര ഏജൻസികളെ എംപാനൽ ചെയ്യും. ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര മാതൃകകൾ പിൻപറ്റി രൂപകൽപ്പന ചെയ്ത ഈ പദ്ധതിയുടെ പൈലറ്റ് ഘട്ടം ഓരോ ജില്ലയിലെയും ഓരോ ഓഫീസ് വീതം തിരഞ്ഞെടുത്ത് ഉടൻ ആരംഭിക്കും.

article-image

dsafdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed