കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം: നിയന്ത്രണം അനിവാര്യമെന്ന് മന്ത്രി, കേന്ദ്രങ്ങളിൽ നിന്ന് അധിക വൈദ്യുതി തേടുന്നു


ശാരിക

തിരുവനന്തപുരം: കടുത്ത വേനൽച്ചൂടും ഉപഭോഗത്തിലെ അപ്രതീക്ഷിത വർധനവും കാരണം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർബന്ധിതരായിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. നിലവിലെ സാഹചര്യം പെട്ടെന്ന് പരിഹരിക്കാവുന്നതല്ലെന്നും എവിടെനിന്നും വൈദ്യുതി വാങ്ങാൻ സർക്കാർ തയ്യാറാണെന്നും അതിനുള്ള സാധ്യതകൾ തേടുകയാണെന്നും ബോർഡ് ഭാരവാഹികളുമായുള്ള ചർച്ചയ്ക്ക് ശേഷം മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തേക്കാൾ 1000 മെഗാവാട്ടിലധികം അധിക ആവശ്യകതയാണ് നിലവിലുള്ളത്. ആകെ ആവശ്യകത 4153 മെഗാവാട്ടിൽ എത്തിനിൽക്കുന്നു. എയർ കണ്ടീഷണറുകളുടെ വർധിച്ച ഉപയോഗം, ഇലക്ട്രിക് വാഹനങ്ങൾ രാത്രികാലങ്ങളിൽ ചാർജ് ചെയ്യുന്നത്, ഉയർന്ന ചൂട് കാരണം തുടർച്ചയായ വൈദ്യുതി ഉപയോഗം എന്നിവ പീക്ക് അവറുകളിലെ ഭാരം വൻതോതിൽ കൂട്ടി. സ്വന്തം ഉൽപ്പാദനം ആവശ്യകതയുടെ 25 ശതമാനം മാത്രമാണെന്നതും പുതിയ ജലവൈദ്യുത പദ്ധതികൾ തുടങ്ങുന്നതിലെ തടസ്സങ്ങളും പ്രതിസന്ധി ഇരട്ടിയാക്കുന്നു. കൂടംകുളം ആണവനിലയത്തിൽ നിന്നുള്ള വൈദ്യുതി ലഭ്യതയ്ക്കെതിരെ ഉയരുന്ന എതിർപ്പുകളും തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ പൂർണ്ണ സഹകരണം മന്ത്രി അഭ്യർത്ഥിച്ചു.

പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതാണ് പ്രധാന പ്രശ്നമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി രാജമാണിക്യം പറഞ്ഞു. കഴിഞ്ഞ ദിവസം പീക്ക് അവറിൽ 5008 മെഗാവാട്ട് ആവശ്യകത വന്നപ്പോൾ 700 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെട്ടത്. വൈദ്യുതി നിയന്ത്രണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിൽ എസ്എംഎസ് ആയി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

cxc

You might also like

  • Lulu Exchange
  • Straight Forward

Most Viewed