ശ്രീശാന്തിന്റെ പിതാവ് ശാന്തകുമാരൻ നായർ അന്തരിച്ചു
ഷീബ വിജയൻ
കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ (89) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. റിട്ടയർഡ് എൽ.ഐ.സി സോണൽ മാനേജരായ അദ്ദേഹം കോതമംഗലം മാതിരപ്പിള്ളി സ്വദേശിയാണ്.
വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച കോതമംഗലത്തെ തറവാട്ടുവീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ പൊതുദർശനത്തിന് വെച്ച ശേഷം വൈകുന്നേരം 4 മണിക്ക് സംസ്കാരം നടക്കും.
ടി.എൻ. സാവിത്രി ദേവിയാണ് ഭാര്യ. ദീപുശാന്ത്, നിവേദിത, ദിവ്യ, എസ്. ശ്രീശാന്ത് എന്നിവരാണ് മക്കൾ.
sasdaf

