സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി; ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയ പോസ്റ്റ്
ഷീബ വിജയൻ
കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി. കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ സ്വപ്ന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.
തങ്ങളുടെ കുഞ്ഞുങ്ങൾക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുമാണ് വിവാഹിതരാകാൻ തീരുമാനിച്ചതെന്ന് അവർ കുറിപ്പിൽ വ്യക്തമാക്കി. ജീവിതത്തിനായി എല്ലാവരുടെയും പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നതായും സ്വപ്ന പറഞ്ഞു. വരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
dsfsdf

