അമേരിക്കയിൽ എച്ച്-1ബി വിസ നിയമങ്ങൾ കടുപ്പിക്കുന്നു: ജോലി നഷ്ടപ്പെട്ടാൽ ഇനി ഉടൻ രാജ്യം വിടേണ്ടി വരും
ശാരിക
വാഷിംഗ്‌ടൺ ഡിസി: എച്ച്-വൺ ബി വിസയുള്ള ജീവനക്കാർക്ക് ജോലി നഷ്ടമായാൽ പുതിയത് കണ്ടെത്താൻ നൽകിയിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം നടപടികൾ ആരംഭിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ വിസ കാലാവധിക്കുള്ളിൽ ജോലി നഷ്ടപ്പെടുന്നവർക്ക് മറ്റ് അവസരങ്ങൾ തേടാനാകാതെ ഉടനടി അമേരിക്ക വിടേണ്ടിവരും.
ഈ തീരുമാനം ഏറ്റവും കൂടുതൽ തിരിച്ചടിയാകുന്നത് ഇന്ത്യക്കാരായ ഐടി പ്രൊഫഷണലുകൾക്കാണ്. അടുത്തിടെ എച്ച്-വൺ ബി വിസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടിയതിന് പിന്നാലെയാണ് പുതിയ നീക്കം. വിദേശ ജീവനക്കാരെ വൻതോതിൽ ആശ്രയിക്കുന്ന പ്രമുഖ അമേരിക്കൻ ഐടി കമ്പനികൾക്കും ഇത് കടുത്ത വെല്ലുവിളിയാകും. വിദേശ തൊഴിലാളികൾക്ക് പകരം പ്രാദേശികമായി അമേരിക്കക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.
fdsf

