ക്ഷേത്രങ്ങളിൽ കവർച്ചയും ഫോൺ മോഷണവും: പോലീസുകാരൻ അറസ്റ്റിൽ


ഷീബ വിജയൻ

തളിപ്പറമ്പ്: പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്നും ഭക്തരുടെ മൊബൈൽ ഫോണുകൾ കവർന്നും തട്ടിപ്പ് നടത്തിയ സംഭവത്തിൽ സസ്‌പെൻഷനിലുള്ള പോലീസുകാരൻ അറസ്റ്റിൽ. പയ്യന്നൂർ അൻപൂർ പുതിയങ്കാവിലെ വി.എം. വിപിൻകുമാറിനെയാണ് (40) തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കാസർഗോഡ് കുമ്പള സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായിരുന്ന ഇയാൾ നിലവിൽ സസ്‌പെൻഷനിലാണ്.

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയതിനും, ഇവിടെയും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനത്തിനെത്തിയ ഭക്തർ പുറത്ത് ഊരിവെച്ച ഷർട്ടുകളിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ചതിനുമാണ് അറസ്റ്റ്. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.പി. സുമേഷ്, സി.ഐ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിൽ പിടിയിലായ ഇയാളിൽ നിന്ന് മൂന്ന് ഫോണുകളും 6,000 രൂപയും പോലീസ് കണ്ടെടുത്തു.

മുൻപും സമാനമായ നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾ പങ്കാളിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പൂർവ്വവിദ്യാർത്ഥി സംഗമത്തിനിടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത കേസിലും, പയ്യന്നൂരിൽ ഫോൺ മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്.

article-image

ddfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed