സൗദിക്ക് യുറേനിയം സമ്പുഷ്ടീകരണ അനുമതി നൽകുന്ന കരാറിന് ട്രംപിന്റെ അംഗീകാരം


ശാരിക

റിയാദ്: സൗദി അറേബ്യയുടെ സിവിൽ ആണവ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് യുറേനിയം സമ്പുഷ്ടീകരണത്തിന് വഴിതുറക്കുന്ന നിർണായക കരാറിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകി. സൗദിയുമായി അമേരിക്കൻ സാങ്കേതികവിദ്യ പങ്കുവെക്കുന്ന ഈ 30 വർഷത്തെ കരാർ പ്രകാരം ആണവനിലയങ്ങളുടെ വികസനത്തിലും യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം സ്ഥാപിക്കുന്നതിലും അമേരിക്കൻ കമ്പനികൾ പങ്കാളികളാകും.

എന്നാൽ ഈ കരാറിന് യു.എസ് കോൺഗ്രസിൽ നിന്ന് കടുത്ത എതിർപ്പ് നേരിടാൻ സാധ്യതയുണ്ട്, കാരണം സൗദിക്ക് സ്വന്തമായി യുറേനിയം സമ്പുഷ്ടീകരിക്കാൻ അനുമതി നൽകുന്നത് മേഖലയിൽ പുതിയ ആണവ മത്സരത്തിനും ആയുധ വ്യാപനത്തിനും കാരണമാകുമെന്ന് ജനപ്രതിനിധികൾ ഭയപ്പെടുന്നു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയിൽ (ഐ.എ.ഇ.എ) സൗദി അംഗമാണെങ്കിലും കടുപ്പമേറിയ പരിശോധനകൾക്ക് അനുമതി നൽകുന്ന 'അഡീഷണൽ പ്രോട്ടോക്കോൾ' ഈ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഇറാന്റെ ആണവശേഷി തകർക്കാൻ അമേരിക്കയും ഇസ്രായേലും ശ്രമിക്കുന്നതിനിടയിലാണ് ട്രംപിന്റെ ഈ പ്രഖ്യാപനം എന്നത് ഏറെ ശ്രദ്ധേയമാണ്. എന്നാൽ ഭാവിയിൽ ഇത് സൗദിയെ ആണവായുധ നിർമ്മാണത്തിലേക്ക് നയിച്ചേക്കാമെന്ന് ആണവവ്യാപന വിരുദ്ധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ വർഷം അമേരിക്കൻ ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് സൗദിയിൽ നടത്തി ചർച്ചകൾക്ക് പിന്നാലെ, ഖത്തറിലെ ഹമാസ് നേതാക്കൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെത്തുടർന്ന് സൗദിയും ആണവശക്തിയായ പാകിസ്താനും തമ്മിൽ പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. ആവശ്യമായി വന്നാൽ തങ്ങളുടെ ആണവശേഷി സൗദിക്ക് ലഭ്യമാക്കുമെന്ന് പാകിസ്താൻ നൽകിയ സൂചന ഇസ്രായേലിനുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed