പക്ഷിപ്പനി: കോഴിക്കോട്ട് ജാഗ്രത കടുപ്പിച്ചു; പക്ഷികളെ കൊന്നൊടുക്കൽ തുടരുന്നു
ഷീബ വിജയൻ
കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളിലും കോർപ്പറേഷനിലെ നല്ലളം ഡിവിഷനിലും പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗം ബാധിച്ച പ്രദേശങ്ങളിൽ വളർത്തുപക്ഷികളെ കൊന്നൊടുക്കുന്ന നടപടികൾ ആർ.ആർ.ടി സംഘത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. രോഗം കണ്ടെത്തിയ സ്ഥലത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴി, താറാവ് തുടങ്ങിയവയുടെ വിപണനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പനി, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു. മാംസവും മുട്ടയും 70 ഡിഗ്രി സെൽഷ്യസിൽ അരമണിക്കൂറെങ്കിലും വേവിച്ച് മാത്രം ഉപയോഗിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.
adswdsafdeafs



