ബഹ്റൈനിലെ ജനൂസാനിൽ വീടിന് തീപിടിച്ചു


പ്രദീപ് പുറവങ്കര/മനാമ 

മനാമ: ജനൂസാൻ മേഖലയിലെ ഒരു വീട്ടിലുണ്ടായ ശക്തമായ തീപിടുത്തത്തിൽ കുടുങ്ങിയ രണ്ട് കുട്ടികളെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. 10, 16 വയസ്സുള്ള കുട്ടികളെയാണ് രക്ഷാസേന സുരക്ഷിതമായി പുറത്തെത്തിച്ചത്.

തീപിടുത്തത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂണിറ്റുകൾ അതിവേഗം തീ നിയന്ത്രണവിധേയമാക്കുകയും കുട്ടികളെ രക്ഷിക്കുകയുമായിരുന്നു. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ നാഷണൽ ആംബുലൻസ് സർവീസിൻ്റെ സഹായത്തോടെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

വീടിനുള്ളിൽ തീ പടരാനുണ്ടായ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ കാണിച്ച ജാഗ്രതയും കൃത്യസമയത്തുള്ള ഇടപെടലും വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചു.

article-image

dsaassa

You might also like

  • Lulu Exchange
  • Straight Forward

Most Viewed