ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ ജാമ്യഹരജി മാറ്റി; മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു


ഷീബ വിജയൻ
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് സമർപ്പിച്ച ജാമ്യഹരജികൾ കൊല്ലം വിജിലൻസ് കോടതി ഫെബ്രുവരി 9-ലേക്ക് മാറ്റി. കട്ടിള പാളി കേസ്, ദ്വാരപാലക പ്രതിമ കേസ് എന്നിവയിൽ തന്ത്രി നൽകിയ ഹരജികളിൽ കോടതി അന്ന് വിശദമായ വാദം കേൾക്കും. മെഡിക്കൽ കോളേജിലെ പരിശോധനകൾക്ക് ശേഷം കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് തന്ത്രിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. കേട്ടിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹരജിയിൽ നാളെ വിധി വരും.

അതിനിടെ, കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷണം ഊർജ്ജിതമാക്കി. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന ആദ്യ ചോദ്യം ചെയ്യലാണിത്. മുരാരി ബാബു ഓഫീസർ ആയിരുന്ന കാലത്താണ് സ്വർണ്ണം കൈമാറാനുള്ള തീരുമാനങ്ങൾ എടുത്തത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികളെ ഇഡി ചോദ്യം ചെയ്യും.

article-image

tgdgfgfgdf

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed