കേരളം കോൺഗ്രസിന്റെ കരുത്ത്; മലയാളിയുടെ ശബ്ദത്തെ നിശബ്ദമാക്കാൻ ആർക്കും കഴിയില്ല: രാഹുൽ ഗാന്ധി


ഷീബ വിജയൻ
കൊച്ചി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത് ചരിത്രവിജയമാണെന്നും മലയാളികളുടെ രാഷ്ട്രീയ ബോധത്തെയും സംസ്കാരത്തെയും നിശബ്ദമാക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കെപിസിസി കൊച്ചി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച 'വിജയോത്സവം' മഹാപഞ്ചായത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ നിശബ്ദമായിരിക്കണമെന്നും രാജ്യത്തിന്റെ സമ്പത്ത് വിരലിലെണ്ണാവുന്നവരിലേക്ക് ചുരുങ്ങണമെന്നുമാണ് ബിജെപിയും ആർഎസ്എസും ആഗ്രഹിക്കുന്നത്. എന്നാൽ കേരളം എന്നും ഇതിനെ പ്രതിരോധിച്ചിട്ടുണ്ട്. കേരളത്തിലെ ഒരു പാർലമെന്റ് അംഗം എന്ന നിലയിൽ ഇവിടുത്തെ മതസൗഹാർദ്ദത്തെയും രാഷ്ട്രീയ പ്രബുദ്ധതയെയും താൻ ഏറെ വിലമതിക്കുന്നു. അധികാരത്തിൽ വന്നാൽ ജനങ്ങൾക്കായി എന്ത് ചെയ്യാൻ കഴിയുമെന്ന് കൃത്യമായ പദ്ധതിയുള്ള പാർട്ടിയാണ് കോൺഗ്രസ്. ജനപ്രതിനിധികൾ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കണമെന്നും നിശബ്ദതയുടെ സംസ്കാരത്തിന് തടയിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ കോൺഗ്രസ് സ്ഥാനാർത്ഥികളും പങ്കെടുത്ത സംഗമം കൊച്ചിയിൽ പാർട്ടിക്ക് വലിയ ആവേശം പകർന്നു.

article-image

assad

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed