റിയാദിൽ 13.5 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു; 85 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു


ഷീബ വിജയൻ

റിയാദ്I : രാജ്യത്ത് ഭക്ഷ്യയോഗ്യമല്ലാത്ത 13.5 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയും 85 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. സുരക്ഷാ ഏജൻസികളുമായും മറ്റ് സർക്കാർ വകുപ്പുകളുമായും ചേർന്ന് അൽഫൈസലിയ ജില്ലയിൽ നടത്തിയ പരിശോധനയിൽ 13.5 ടൺ പച്ചക്കറികൾ, പഴങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ അധികൃതർ പിടിച്ചെടുത്തു. കൂടാതെ, 901 പുകയില ഉൽപ്പന്നങ്ങൾ നശിപ്പിക്കുകയും 61 മറ്റ് സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

റെസ്റ്റോറന്റുകൾ, അലക്കുശാലകൾ, ബാർബർ ഷോപ്പുകൾ, തയ്യൽ കടകൾ, വസ്ത്ര വിപണനശാലകൾ, ബഫറ്റുകൾ എന്നിവിടങ്ങളിലും തെരുവ് കച്ചവടക്കാർക്കിടയിലും പരിശോധന നടന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി, മുന്നറിയിപ്പ് നൽകൽ, പിഴ ചുമത്തൽ, ലൈസൻസ് ലംഘിച്ച സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ തുടങ്ങി കർശനമായ നടപടികളാണ് മുനിസിപ്പാലിറ്റി സ്വീകരിച്ചിട്ടുള്ളത്. പ്രത്യേകിച്ചും, കഴിക്കാൻ കൊള്ളാത്തതും കേടായതുമായ ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ വെച്ചത്, കാലഹരണപ്പെട്ട സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചത്, സുരക്ഷിതമല്ലാത്ത രീതിയിൽ ഭക്ഷണം സൂക്ഷിച്ചത്, ഉറവിടം വ്യക്തമല്ലാത്ത പുകയില ഉൽപ്പന്നങ്ങൾ വിറ്റഴിച്ചത് തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങളാണ് പരിശോധനാ സംഘം കണ്ടെത്തിയത്.

article-image

adsas

You might also like

  • Straight Forward

Most Viewed