സ്വർണം, വെള്ളി വില കുത്തനെ ഇടിയുന്നു; ഇ.ടി.എഫ് നിക്ഷേപകർ നഷ്ടത്തിൽ
ഷീബ വിജയൻ
മുംബൈ I സ്വർണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞതോടെ കനത്ത നഷ്ടത്തിലായി ആയിരക്കണക്കിന് നിക്ഷേപകർ. വില കുതിച്ചുയരുന്നതിനിടെ തിരക്കിട്ട് സ്വർണവും വെള്ളിയും വാങ്ങിക്കൂട്ടിയവർക്കും ഗോൾഡ്, സിൽവർ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിൽ നിക്ഷേപം നടത്തിയവർക്കുമാണ് നഷ്ടം നേരിട്ടത്. ഒക്ടോബർ 17ന് സർവകാല റെക്കോഡ് തൊട്ട സ്വർണ വിലയിൽ അഞ്ച് ശതമാനത്തിന്റെ ഇടിവാണുണ്ടായത്. അതായത് 97,360 രൂപയിൽനിന്ന് 91,720 രൂപയിലെത്തി. അതുപോലെ വെള്ളി വിലയും കൂപ്പുകുത്തി. 15 ശതമാനത്തിന്റെ ഇടിവാണ് വെള്ളി വിലയിലുണ്ടായത്. ഇന്ത്യൻ ബുള്ള്യൻ ആൻഡ് ജ്വല്ലേസ് അസോസിയേഷൻ കണക്കുകൾ പ്രകാരം ഒരു കിലോ ഗ്രാം വെള്ളിക്ക് 1.89 ലക്ഷത്തിൽനിന്ന് 1.59 ലക്ഷത്തിലേക്കാണ് കുറഞ്ഞത്.
ഡോളറിന് പകരമാണ് സുരക്ഷിത ആസ്തിയായ സ്വർണം കരുതൽ ശേഖരമായി സെൻട്രൽ ബാങ്കുകൾ വാങ്ങിക്കൂട്ടിയത്. സെൻട്രൽ ബാങ്കുകളും പെൻഷൻ ഫണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, ഹെഡ്ജ് ഫണ്ടുകൾ എന്നിവ ഉൾപ്പെടുന്ന വൻകിട നിക്ഷേപ സ്ഥാപനങ്ങളും ദീർഘകാല നിക്ഷേപകരാണ്. വില കുതിച്ചുയർന്നതിനാൽ ഒരു വിഭാഗം നിക്ഷേപകർ സ്വർണം വിറ്റ് ലാഭമെടുത്തതോടെയാണ് ഇടിവുണ്ടായത്.
saasas
