മരങ്ങൾ കാർപോർച്ചായി ഉപയോഗിക്കുന്നതിനെ പ്രശംസിച്ച് സൗദി ഭവന മന്ത്രി


ഷീബ വിജയൻ 

റിയാദ് I കാറുകൾക്ക് സ്വാഭാവിക തണൽ നൽകുന്നതിനായി താമസ പരിസരങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനായി നിരവധി സൗദി പൗരന്മാർ ആരംഭിച്ച കമ്യൂണിറ്റി സംരംഭത്തെ മുനിസിപ്പാലിറ്റി, ഭവന മന്ത്രി മാജിദ് അൽഹുഖൈൽ പ്രശംസിച്ചു. നഗരങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വർധിച്ചുവരുന്ന പാരിസ്ഥിതിക അവബോധത്തെയും താൽപ്പര്യത്തെയും ഈ നടപടി പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മരങ്ങൾ അലങ്കാരമെന്ന നിലയിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് തണലിനെയും ജീവിതത്തെയും പ്രതിനിധീകരിക്കുന്നു. കൂടാതെ വ്യക്തികൾക്കും അവരുടെ സ്വത്തിനും കൂടുതൽ സുഖകരമായ അന്തരീക്ഷവും സംരക്ഷണവും നൽകിക്കൊണ്ട് ജീവിത നിലവാരം മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്നു. പ്രത്യേകിച്ച് വർധിച്ചുവരുന്ന താപനിലയുടെ വെളിച്ചത്തിൽ എന്ന് അൽ ഹുഖൈൽ പറഞ്ഞു.

കാറുകൾക്ക് തണൽ നൽകാൻ മരങ്ങൾ ഉപയോഗിക്കുന്നത് ലളിതവും മികച്ചതുമായ ഒരു പരിഹാരമാണ്. ഇത് സൗദി ജനത തങ്ങളുടെ നഗരങ്ങളെ സുസ്ഥിരമായി മെച്ചപ്പെടുത്തുന്നതിൽ കാണിക്കുന്ന നൂതന മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. പരിസ്ഥിതി, പൊതുജനാരോഗ്യം, ചൂടിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങളിൽനിന്ന് സ്വത്തുക്കളുടെ സംരക്ഷണം എന്നിവയിൽ ഇവ ചെലുത്തുന്ന ഗുണപരമായ സ്വാധീനം കണക്കിലെടുത്ത് മന്ത്രാലയം ഈ സാമൂഹിക ശ്രമങ്ങളെ പിന്തുണക്കുകയും നഗര വനവത്ക്കരണ പദ്ധതികളുടെ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു.

article-image

ADSDASDSA

You might also like

  • Straight Forward

Most Viewed