ഇറാൻ - ഒമാൻ: സംയുക്ത ബാങ്കിന് നീക്കം


പ്രദീപ് പുറവങ്കര
മസ്കത്ത്: ഇറാനും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരങ്ങളും ഇടപാടുകളും സുഗമമാക്കുന്നതിന്റെ ഭാഗമായി ഒരു സംയുക്ത ബാങ്ക് സ്ഥാപിക്കുന്നതിന് കുറിച്ച് ഇരു രാജ്യങ്ങളും തമ്മിൽ വിജയകരമായ പ്രാഥമിക ചർച്ചകൾ നടത്തി. സെൻട്രൽ ബാങ്ക് ഓഫ് ഇറാൻ (സി ബി ഐ) ഗവർണർ മുഹമ്മദ് റെസ ഫാർസിൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. സെൻട്രൽ ബാങ്ക് ഓഫ് ഇറാൻ വെബ്‌സൈറ്റ് ബുധനാഴ്ച പോസ്റ്റ് ചെയ്ത ഒരു റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്.
ഈ വാരാദ്യത്തിൽ മസ്‌കറ്റ് സന്ദർശിച്ച ഗവർണർ ഫാർസിൻ ഒമാനി അധികൃതരുമായി ചില "നല്ല ചർച്ചകൾ" നടത്തിയതായാണ് ഇക്കാര്യം സംബന്ധിച്ച് അദ്ദേഹം പറഞ്ഞത്. പണം അടക്കലും ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള പണ കൈമാറ്റവും സുഗമമാക്കുന്നതിന് ഒരു സംയുക്ത ബാങ്ക് സ്ഥാപിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചാണ് ഇറാനിയൻ സെൻട്രൽ ബാങ്ക് മേധാവി വിവരിച്ചത്. രാജ്യാന്തര ബാങ്കിംഗ് സേവനങ്ങളിലുള്ള ഇറാന്റെ സാന്നിധ്യം തടസ്സപ്പെടുത്തുന്ന അമേരിക്കൻ ഉപരോധങ്ങൾ പരാമർശിച്ചു കൊണ്ട് ഒമാനിലെ ഇറാനിയൻ ബിസിനസുകളും സി ബി ഐയും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ചർച്ച ചെയ്തതായും ഫാർസിൻ വിവരിച്ചു.
കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും ബാങ്ക് ഗ്യാരണ്ടി നൽകുന്നതിനുള്ള പ്രക്രിയകൾ വേഗത്തിലാക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചതായും ഫാർസിൻ പറഞ്ഞു. ഇറാനും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുന്നതിനായി തുറമുഖങ്ങളും ഷിപ്പിംഗ് ലൈനുകളും ഉൾപ്പെടെയുള്ള വ്യാപാര അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും ഇറാനിയൻ മുഖ്യ ബാങ്ക് ഗവർണർ തുടർന്നു.
ഇരു രാജ്യങ്ങളും സന്ദർശിക്കുന്ന ഇറാനിയൻ, ഒമാനി പൗരന്മാർക്ക് ഡെബിറ്റ് കാർഡ് ആക്‌സസ് നൽകുന്നതിനായി റഷ്യയുമായി നടത്തിയ വിജയകരമായ അനുഭവം ആവർത്തിക്കാൻ ഇറാൻ ഉദ്യേശിക്കുന്നതായും ഇത് അടുത്ത രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
്ും്ു