മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു; ഖത്തറിൽ ദുഃഖാചരണം


ദോഹ: മുൻ ഖത്തർ അമീറും 'ഫാദർ അമീർ' എന്നറിയപ്പെടുന്നതുമായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു. 74 വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യമെന്ന് ഖത്തർ രാജകൊട്ടാരമായ അമീരി ദിവാൻ അറിയിച്ചു. "ദൈവവിധിയെ പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട്, രാജ്യം കണ്ട ഏറ്റവും മികച്ച നേതാക്കളിലൊരാളായ ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ അമീരി ദിവാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ന് രാവിലെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. സർവ്വശക്തനായ അല്ലാഹു അദ്ദേഹത്തിന്റെ ആത്മാവിന്മേൽ കരുണ ചൊരിയട്ടെ," അമീരി ദിവാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.ആധുനിക ഖത്തറിന്റെ ശില്പികളിലൊരാളായ അദ്ദേഹം 1995 മുതൽ 2013 വരെയാണ് രാജ്യം ഭരിച്ചത്. 2013-ൽ ഭരണം നിലവിലെ അമീറായ മകൻ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് കൈമാറുകയായിരുന്നു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed