പ്രവാസി നിയമങ്ങൾ ലംഘിക്കുന്നവർക്കും വിസ കച്ചവടം നടത്തുന്നവർക്കും കടുത്ത മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം


ശാരിക

ദോഹ: ഖത്തറിൽ നിയമവിരുദ്ധമായി വിസ കച്ചവടം നടത്തുന്നവർക്കും പ്രവാസി താമസ-തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കും എതിരെ ശക്തമായ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. നിയമലംഘകർക്ക് മൂന്ന് വർഷം വരെ തടവും 50,000 ഖത്തരി റിയാൽ വരെ പിഴയും ലഭിക്കാമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച വെബിനാറിലാണ് ഈ സുപ്രധാന മുന്നറിയിപ്പ് നൽകിയത്.

തങ്ങൾ റിക്രൂട്ട് ചെയ്ത തൊഴിലാളികളെ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന തൊഴിലുടമകൾക്കും, റിക്രൂട്ട് ചെയ്യാത്ത വ്യക്തികളെ ജോലിക്കായി വെക്കുന്നവർക്കും ഈ നിയമം കർശനമായി ബാധകമാണ്. കൂടാതെ, ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്ന പക്ഷം പിഴ തുക ഒരു ലക്ഷം റിയാലായി ഉയരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കാലാവധി അവസാനിച്ച റെസിഡൻസ് പെർമിറ്റുകൾ 90 ദിവസത്തിനുള്ളിൽ പുതുക്കുന്നതിനോ പുതിയ പെർമിറ്റിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനോ വീഴ്ച വരുത്തുന്ന തൊഴിലുടമകൾക്ക് 10,000 റിയാൽ വരെ പിഴ ചുമത്തുന്നതാണ്.

തൊഴിൽ കരാറുകൾ കൃത്യമായി രേഖപ്പെടുത്തുക, ജീവനക്കാർക്ക് ആവശ്യമായ താമസ സൗകര്യം ഉറപ്പാക്കുക, നിശ്ചിത സമയപരിധിക്കുള്ളിൽ റെസിഡൻസ് പെർമിറ്റ് നടപടികൾ പൂർത്തിയാക്കുക, പ്രവാസി തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കുക തുടങ്ങിയ കാര്യങ്ങൾ എല്ലാവരും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

article-image

ാോ

You might also like

  • Lulu Exchange
  • Straight Forward

Most Viewed