ഖത്തർ എയർവേയ്സ് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ ജനുവരി 27 മുതൽ പുനരാരംഭിക്കുന്നു

ദോഹ: ഖത്തർ എയർവേയ്സ് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ ജനുവരി 27 മുതൽ പുനരാരംഭിക്കുന്നു. ജനുവരി 27ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും 28ന് അബുദാബി വിമാനത്താവളത്തിലേക്കും സർവീസുകളുണ്ട്. മൂന്നര വർഷത്തെ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ദുബൈയിലേക്കും അബുദാബിയിലേക്കും നേരിട്ട് ഖത്തർ എയർവേയ്സ് വിമാന സർവീസുകൾ തുടങ്ങുന്നത്.
ഈ മാസം 18 മുതൽ ഷാർജയിൽ നിന്നും എയർ അറേബ്യയുടെ ഷാർജ ദോഹ വിമാന സർവീസുകൾ ആരംഭിച്ചിരുന്നു.