മുത്തൂറ്റ് ഫിനാൻസ് കൊള്ളയടിച്ച സംഭവം: നാല് പേർ പിടിയിൽ

ഹൊസൂർ: ഹൊസൂർ മുത്തൂറ്റ് ഫിനാൻസിന്‍റെ ഹൊസൂരിലെ ശാഖയിൽനിന്ന് ഏഴു കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച കേസിൽ നാൽ പേർ പിടിയിൽ. ഹൈദരാബാദിൽ നിന്നാണ് ഇവരെ പിടികൂടിയത്. തോക്കു ചൂണ്ടിയായിരുന്നു സംഘം കവർച്ച നടത്തിയത്. ഹൊസൂർ −ബംഗളൂരു റോഡിലെ മുത്തൂറ്റ് ശാഖയിലാണ് ഇന്നലെ രാവിലെ ജീവനക്കാരെ കെട്ടിയിട്ട ശേഷം 25,091 ഗ്രാം സ്വർണവും 96,000 രൂപയും അപഹരിച്ചത്.