ഇന്ധന വിലയിൽ‍ വീണ്ടും വർദ്‍ധന


തിരുവനന്തപുരം: കേരളത്തിൽ ഇന്ധന വിലയിൽ‍ വീണ്ടും വർദ്‍ധന. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർദ്ധിച്ചിരിക്കുന്നത്. കൊച്ചിയിൽ‍ ഒരു ലിറ്റർ‍ പെട്രോളിന്‍റെ വില 85.97 രൂപയാണ്. ഡീസൽ ലിറ്ററിന് 80.14 രൂപ. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 87.63 രൂപയും ഡീസലിന് 81.68 രൂപയുമാണ് വില. ഇത് ആറാം തവണയാണ് ജനുവരി മാസത്തിൽ‍ ഇന്ധനവില വർദ്ധിക്കുന്നത്. ഇതോടെ ഇന്ധനവില സർവകാല റിക്കാർഡിലെത്തി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed