ദോഹ ടാറ്റൂ ഫെസ്റ്റിവൽ’ ഖത്തറിൽ ഒരുങ്ങുന്നു
ഷീബ വിജയ൯
ദോഹ: ഇന്റർനാഷനൽ ഫെസ്റ്റിവൽ ഓഫ് മിലിട്ടറി മ്യൂസിക് ആൻഡ് മാർച്ച് 'ദോഹ ടാറ്റൂ ഫെസ്റ്റിവൽ' ഖത്തറിൽ ഒരുങ്ങുന്നു. ദോഹയിൽ ആദ്യമായി നടക്കുന്ന ടാറ്റൂ ഫെസ്റ്റിവലിന് ഡിസംബർ 16 മുതൽ 20 വരെ കതാറ കൾചറൽ വില്ലേജ് വേദിയാകും. സാംസ്കാരിക പ്രകടനങ്ങൾ, കരിമരുന്ന് പ്രയോഗം, ഡ്രോൺ ഷോ എന്നിവയുൾപ്പെടെ വിവിധ ഇവന്റുകളും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കും. ബ്രിട്ടനിൽനിന്നുള്ള ഐറിഷ് ഗാർഡും റോയൽ എയർഫോഴ്‌സ് മ്യൂസിക് സർവിസും യു.എസിൽനിന്ന് എയർഫോഴ്‌സ് ഓണർ ഗാർഡും തുർക്കിയിൽ നിന്നുള്ള ഓട്ടോമൻ മെഹ്തർ ബാൻഡിന്റെയും പങ്കാളിത്തം ഫെസ്റ്റിവലിൽ ഉണ്ടാകും. കൂടാതെ, ജോർഡനിലെ ആംഡ് ഫോഴ്‌സ് ബാൻഡ്, റോയൽ ഗാർഡ് ഓഫ് ഒമാൻ ബാൻഡ്, കസാഖ് പ്രതിരോധ മന്ത്രാലയത്തിന്റെ സെൻട്രൽ മിലിട്ടറി ബാൻഡ് എന്നിവ പങ്കെടുക്കും. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളെ പ്രതിനിധീകരിക്കുന്ന ഖത്തരി മ്യൂസിക്കൽ യൂനിറ്റ്, അമീരി ഗാർഡ്, സാംസ്കാരിക മന്ത്രാലയം, ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്ര എന്നിവയുടെ പങ്കാളിത്തവും ഫെസ്റ്റിവലിൽ ശ്രദ്ധേയമാകും.
asdsa
