ഖത്തറില്‍ കോവിഡ് മരണം 54 ആയി


ദോഹ 

ഖത്തറില്‍ ഇന്ന് കോവിഡ് രോഗബാധയെ തുടര്‍ന്ന് മൂന്ന് പേര്‍ കൂടി മരിച്ചു. 68 വയസ്സുള്ള രണ്ട് പേരും 40 വയസ്സുള്ള വ്യക്തിയുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 54 ആയി.  ഇന്ന് പുതുതായി 1595 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 68,790 ആയി.

പുതുതായി 1811 പേര്‍ക്ക് കൂടി അസുഖം ഭേദമായി. ഇതോടെ ആകെ രോഗമുക്തര്‍ 44,338 ആയി. നിലവില്‍ 245 പേരാണ് അത്യാഹിതവിഭാഗത്തിലുള്ളത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed