ഖത്തറിൽ സന്ദർശക വിസകളുടെ താൽക്കാലിക ഇളവുകൾ ജൂൺ ഏഴോടെ അവസാനിക്കുന്നു


ഷീബ വിജയൻ

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ സന്ദർശക വിസകൾക്ക് നൽകിയിരുന്ന താൽക്കാലിക കാലാവധി നീട്ടൽ ആനുകൂല്യങ്ങൾ ജൂൺ ഏഴ് മുതൽ അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാർച്ച് മൂന്നിനാണ് മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇളവുകൾ അനുവദിച്ചിരുന്നത്. ജൂൺ ഏഴ് മുതൽ പഴയപടി സാധാരണ നിയമങ്ങളും വിസ പുതുക്കൽ ഫീസുകളും ബാധകമാകും. രാജ്യത്തുള്ള സന്ദർശകരും താമസക്കാരും തങ്ങളുടെ വിസ സ്റ്റാറ്റസ് പരിശോധിച്ച് നിശ്ചിത സമയത്തിനകം പുതുക്കേണ്ടതാണെന്നും, അല്ലാത്തപക്ഷം വിസ കാലാവധി തീരുന്നതോടെ രാജ്യം വിടണമെന്നും നിയമലംഘനങ്ങൾക്കെതിരെ പിഴ ഈടാക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

article-image

്ാൈോ്ൈോേൈ്േോ

You might also like

  • Lulu Exchange
  • Straight Forward

Most Viewed