ദോഹയിൽ 3.64 ശതമാനം പേര്‍ കോവിഡ് പരിശോധനക്ക് വിധേയമായി
ദോഹ: മേയ് 2 വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 3.64 ശതമാനം പേര്‍ കോവിഡ്-19 പരിശോധനക്ക് വിധേയമായതായി അധികൃതര്‍. മൊത്തം ജനസംഖ്യയുടെ 0.53 ശതമാനം മാത്രമാണ് രോഗബാധിതര്‍. ഇത് പ്രകാരം 189 പേരില്‍ ഒരാള്‍ വീതം കോവിഡ് ബാധിതനാണെന്ന് ഖത്തര്‍ എണ്‍വയണ്‍മെന്റ്-എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ.മുഹമ്മദ് അയൂബ് വ്യക്തമാക്കി. ചില പരിശോധനകള്‍ ഒരു വ്യക്തിയില്‍ തന്നെ ആവര്‍ത്തിക്കാമെന്നതിനാല്‍ ആളുകളുടെ ശതമാനത്തില്‍ നേരിയ വ്യത്യാസം വന്നേക്കാം. ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയുടെ കീഴിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ' കോവിഡ്-19 പ്രതികരണവും പ്രാദേശിക വായു ഗുണനിലവാരവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുക' എന്ന വിഷയത്തില്‍ നടന്ന വെബ് സെമിനാറില്‍ പങ്കെടുത്ത് കൊണ്ടാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
കോവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ട്രാക്ക് ചെയ്താണ് പ്രധാനമായും പരിശോധന നടത്തുന്നത് എന്നതിനാല്‍ വ്യാപനം വേഗത്തില്‍ തടയാനും നേരത്തെ തിരിച്ചറിഞ്ഞ് രോഗികളെ ഐസലേഷന്‍ ചെയ്യാനും കഴിയുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണത്തില്‍ സ്ഥിര വര്‍ധനയുന്നും ഡോ.യൂബ് വ്യക്തമാക്കി. അതേസമയം മരണനിരക്ക് കുറവാണ്.

