ലോകാരോഗ്യ സംഘടനയുടെ മരുന്ന് പരീക്ഷണത്തിൽ ഇന്ത്യയും ഭാഗമാകും


ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ കൊവിഡ് 19ന് എതിരായുള്ള മരുന്നു പരീക്ഷണ പദ്ധതിയിൽ ഇന്ത്യയും ഭാഗമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. സോളിഡാരിറ്റിഎന്ന പേരിലുള്ള കൊവിഡ് മരുന്ന് പരീക്ഷണത്തിന്റെ ഭാഗമായി റെംഡെസിവിർ (Remdesivir) എന്ന മരുന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രോഗികളിൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മരുന്ന് പരീക്ഷണത്തിന്റെ ഭാഗമായി റെംഡെസിവിറിന്റെ ആയിരം ഡോസ് ലഭ്യമായിട്ടുണ്ടെന്നും ഇത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള കൊവിഡ് 19 രോഗികളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു സംബന്ധിച്ച് സർക്കാരിന്റെ ഉന്നത തലങ്ങളിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഐസിഎംആർ, സിഎസ്ഐആർ എന്നിവയിലെ ശാസ്ത്രജ്ഞരും വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

                                                                                                                                                      

You might also like

  • Lulu Exchange
  • Straight Forward

Most Viewed