പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ നാലംഗ സംഘം അറസ്റ്റിൽ


ദോഹ: പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ നാലംഗ സംഘത്തെ അല്‍ ഷമാല്‍ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തു.

നജ്മ, പഴയ വിമാനത്താവളം എന്നിവിടങ്ങളിലെ പാര്‍പ്പിട അപ്പാര്‍ട്‌മെന്റുകളില്‍ സ്വദേശി വസ്ത്രം ധരിച്ചെത്തി പോലീസുകാരനെന്ന് പരിചയപ്പെടുത്തുകയും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായും വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഏഷ്യന്‍ വംശജരായ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed