കോവിഡ്: കർശന നിയന്ത്രണങ്ങളുമായി ഒമാൻ


മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവനുവദിച്ച ഒമാനിൽ ജനജീവിതം ഇനിയും പഴയ നിലയിലെത്തിയില്ല. മസ്കത്ത് ഗവർണറേറ്റിൽ വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ തുറന്നെങ്കിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കടകളിൽ ഒരേസമയം 2 പേരിൽ കൂടുതൽ പാടില്ല. പൊതു-സ്വകാര്യ വേദികളിൽ കൂട്ടംകൂടാൻ അനുവദിക്കില്ല. അനാവശ്യമായി പുറത്തിറങ്ങരുതെന്നാണ് പോലീസ് നിർദേശം.

വാഹന വർക് ഷോപ്-സ്പെയർ പാർട്സ് കേന്ദ്രങ്ങൾ, വാഹനങ്ങൾ വാടകയ്ക്കു നൽകുന്ന കേന്ദ്രങ്ങൾ, മത്സ്യബന്ധന ബോട്ടുകൾ, ഇലക്ട്രോണിക് - ഇലക്ട്രിക്കല്‍ സ്ഥാപനങ്ങള്‍, സ്റ്റേഷനറി കടകൾ തുടങ്ങിയവ തുറന്നത് സാധാരണക്കാർക്ക് ആശ്വാസമായി. മസ്കത്തിൽ ലോക്ഡൗൺ പിൻവലിച്ചിട്ടില്ല. ഗവർണറേറ്റുകൾക്കിടയിലുള്ള ചെക് പോയിന്റുകൾ നീക്കി. മസ്കത്ത് ഗവർണറേറ്റിൽ യാത്രയ്ക്കു നിയന്ത്രണങ്ങളുണ്ട്. മത്ര, ജഅലാന്‍ ബനീ ബു ആലി വിലായത്തുകളില്‍ യാത്രാ വിലക്ക് തുടരുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed