കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്നാണെന്ന് ട്രംപ്; വൈറസിന്റേത് സ്വാഭാവിക ഉത്ഭവമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസിന്റേത് സ്വഭാവിക ഉത്ഭവമെന്ന് ലോകാരോഗ്യ സംഘടന തലവന്‍. വൈറസ് വുഹാനിലെ ലാബില്‍ നിന്നാണെന്ന യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോക്ടര്‍ മൈക്കല്‍ റയാന്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്.
വൈറസിന്റെ ജീന്‍ സ്വീകന്‍സ് നിരവധി തവണ പരിശോധന നടത്തി ഗവേഷകര്‍ ഇത് സ്വാഭാവിക ഉത്ഭവമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ വൈറസിന്റേത് സ്വഭാവിക ഉത്ഭവം തന്നെയാണെന്ന് തങ്ങള്‍ ഉറപ്പിക്കുന്നത്.
വൈറസിന്റെ സ്വഭാവിക ഉത്ഭവം എങ്ങനെയാണെന്ന് സ്ഥാപിക്കേണ്ടത് അത്യാവശ്യമായിരുന്നു. വൈറസിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും ഭാവിയില്‍ ഇത്തരം രോഗവ്യാപനം തടയാനും ഇത് സഹായിക്കുമെന്നും റയാന്‍ കൂട്ടിച്ചേര്‍ത്തു. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ സാഹചര്യം തുടരുകയാണെന്നും വെള്ളിയാഴ്ച ചേര്‍ന്ന ലോകാരോഗ്യ എമര്‍ജന്‍സി കമ്മിറ്റി വിലയിരുത്തി.

