ഖത്തറിൽ മഴക്കായി പ്രത്യേക പ്രാർത്ഥന; 136 കേന്ദ്രങ്ങളിൽ ഇസ്തിസ്ഖാഅ് നമസ്കാരം നടന്നു


ഷീബ വിജയൻ


ദോഹ: ഔഖാഫ് ഇസ് ലാമിക മതകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം മഴക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയായ ഇസ്തിസ്ഖാഅ് നമസ്കാരം വിശ്വാസികൾ നിർവഹിച്ചു. പള്ളികളിലും പ്രത്യേക ഗ്രൗണ്ടുകളിലുമായി 136 കേന്ദ്രങ്ങളിലാണ് നമസ്കാരം നടന്നത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈൽ പ്രാർത്ഥനാ മൈതാനത്ത് നടന്ന ചടങ്ങിൽ പങ്കെടുത്തു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി എന്നിവരും അമീറിനൊപ്പം പ്രാർഥനയിൽ പങ്കെടുത്തു.

ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ശൂറ കൗൺസിൽ അംഗങ്ങൾ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു. പ്രാർഥനക്ക് ശേഷം ഡോ. ശൈഖ് യഹ്‌യ ബാട്ടി അൽ നുഐമി വിശ്വാസികളെ അഭിസംബോധന ചെയ്തു. വിനയത്തോടെയും പശ്ചാത്താപത്തോടെയും ദൈവത്തിലേക്ക് മടങ്ങാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

article-image

dsdfsdsfdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed