സാങ്കേതികലോകത്തെ വമ്പന്മാർ ഒന്നിക്കുന്നു: 'എം.ഡബ്ല്യു.സി ദോഹ'യ്ക്ക് നാളെ തുടക്കം
ഷീബ വിജയൻ
ദോഹ: ഡിജിറ്റൽ സാങ്കേതിക മേഖലയിലെ വൻ മുന്നേറ്റത്തിന് വേദിയൊരുക്കി മൊബൈൽ വേൾഡ് കോൺഗ്രസിന് (എം.ഡബ്ല്യു.സി ദോഹ) ഖത്തറിൽ തുടക്കമാകുന്നു. 'ദി ഐ.ക്യു ഇറ' എന്ന പ്രമേയത്തിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് ഉച്ചകോടി നടക്കുന്നത്. ജി.എസ്.എം.എ അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അറിയിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഭരണം തുടങ്ങിയ മേഖലകളിൽ ഖത്തർ കൈവരിച്ച നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ ഇത് അവസരമൊരുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, വ്യവസായ പ്രമുഖർ, പ്രമുഖ ടെലികോം പ്രതിനിധികൾ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും. പുതിയ നിക്ഷേപ അവസരങ്ങൾക്കും ധാരണാപത്രങ്ങൾക്കും സമ്മേളനം സാക്ഷ്യം വഹിക്കും.
rdsdfdfdf

