ദുബൈ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞു


ദുബൈ : ലോകത്തെ വിസ്മയക്കാഴ്ചകളിലേയ്ക്ക് ജാലകം തുറന്നുകൊണ്ട് പതിനാലാമത് ദുബൈ രാജ്യാന്തര ചലച്ചിത്രോത്സവ (ഡിഫ്)ത്തിന് മദീനത് ജുമൈറയിൽ തിരി തെളിഞ്ഞു. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഡിഫ് ചെയർമാൻ അബ്ദുൽ ഹാമിദ് അൽ ജുമാ എന്നിവരുടെയും പ്രമുഖ ചലച്ചിത്രപ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. 

ലോകത്തെ പ്രമുഖ ചലച്ചിത്ര പ്രവർത്തകരെ ചുവപ്പു പരവതാനി വിരിച്ച് സംഘാടകർ വരവേറ്റു. ബോളിവുഡ് താരം ഇർഫാൻ ഖാൻ, ഇൗജിപ്ഷ്യൻ എഴുത്തുകാരൻ വാഹിദ് ഹാമദ്, ബ്രിട്ടീഷ് നടൻ സർ പാട്രിക് സ്റ്റുവാർട് എന്നിവരെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് നൽകി ആദരിച്ചു. തുടർന്ന് ഉദ്ഘാടന ചിത്രമായ സ്കോട് കൂപ്പറുടെ ഹോസ്റ്റൈൽസ് സൂഖ് മദീനത് അറേനയിൽ പ്രദർശിപ്പിച്ചു. 

ക്രിസ്റ്റ്യൻ ബെയ്ൽ, റോസാമുണ്ട് പൈകെ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 1892ലെ ഒരു സൈനിക ക്യാപ്റ്റൻ്റെ കഥയാണ് പറയുന്നത്. ലോകപ്രശസ്ത ഇറാനിയൻ ചലച്ചിത്രകാരനായ മാജിദ് മജീദി ആദ്യമായി ഹിന്ദിയിൽ സംവിധാനം ചെയ്ത ബിയോണ്ട് ദ് ക്ലൗഡ്സ് ദ് ബീച്ചിൽ സൗജന്യമായും പ്രദർശിപ്പിച്ചു. 

ഇൗ മാസം 13 വരെ നടക്കുന്ന ഡിഫിൽമികച്ച ചലച്ചിത്രങ്ങളുടെ പ്രദർശനങ്ങൾ കൂടാതെ, ചലച്ചിത്ര പ്രതിഭകൾ പങ്കെടുക്കുകയും ചെയ്യും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed