സൗരോർജ്ജ മേഖലയിൽ സഹകരണം ശക്തമാക്കാൻ ക്യു.എസ് ടെക് -ഫിലിപ്പീൻസ് ചർച്ച
ദോഹ : സൗരോർജ്ജ മേഖലയിലെ പരസ്പര സഹകരണം മുൻനിർത്തി ഖത്തർ സോളർ ടെക്നോളജീസും (ക്യു.എസ് ടെക്) ഫിലിപ്പീൻസ് അധികൃതരും തമ്മിൽ ചർച്ച നടത്തി. ക്യു.എസ് ടെക് ചെയർമാനും സി.ഇ.ഒയുമായ ഡോ. ഖാലിദ് ക്ലീഫഖ് അൽ ഹജ്‌രിയും ഫിലിപ്പീൻ ഊർജ സെക്രട്ടറി അൽഫോൻസോ ജി. കുസിയും തമ്മിലാണ് ചർച്ച നടത്തിയത്.
ഖത്തറിലെ ഫിലിപ്പീൻസ് സ്ഥാനപതി അലൻ എൽ.തിന്പായനും പങ്കെടുത്തു. ഫിലിപ്പീൻസിലെ ശക്തമായ സൗരോർജ്ജ വിപണിയിൽ സാന്നിധ്യമറിയിക്കാനുള്ള ശ്രമം ക്യു.എസ് ടെക് നടത്തുന്നുണ്ടെന്ന് അൽ ഹജ്‌രി വ്യക്തമാക്കി.


