യാത്രക്കാർക്ക് ആശ്വാസമായി ഖത്തർ ഗതാഗത മന്ത്രാലയം; ഒൻപത് പുതിയ മെട്രോലിങ്ക് ഫീഡർ റൂട്ടുകൾ കൂടി ആരംഭിച്ചു


ശാരിക

ദോഹ: ഖത്തറിലുടനീളമുള്ള യാത്രാസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഗതാഗത ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി ഈ വർഷം ഒൻപത് പുതിയ മെട്രോലിങ്ക് ഫീഡർ റൂട്ടുകൾ കൂടി ആരംഭിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. പൊതുഗതാഗത ഓപ്പറേറ്റർമാരുമായി സഹകരിച്ചാണ് പുതിയ റൂട്ടുകൾ അവതരിപ്പിച്ചത്. ലുസൈൽ, അൽ സുഡാൻ, സ്‌പോർട്‌സ് സിറ്റി, അൽ വാബ്, അൽ ഖസ്സാർ, മുശൈരിബ് എന്നിവയുൾപ്പെടെയുള്ള പ്രധാന ദോഹ മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് പുതിയ സർവീസുകൾ നടത്തുന്നതെന്ന് മന്ത്രാലയം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

മെട്രോ ശൃംഖലയിലേക്ക് കൂടുതൽ ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനും വിവിധ പൊതുഗതാഗത സംവിധാനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുമാണ് ഈ റൂട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ വിപുലീകരണം പൊതുഗതാഗത ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുമെന്നും സേവന മികവ് ഉയർത്തുമെന്നും കൂടുതൽ സുസ്ഥിരവും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ യാത്രാ മാർഗ്ഗങ്ങൾ നൽകുമെന്നും മന്ത്രാലയം അറിയിച്ചു.

പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനുമുള്ള ഖത്തറിന്റെ വിപുലമായ പദ്ധതികൾക്ക് ഈ നീക്കം കരുത്തേകും.

article-image

േ്േ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed