യു.എ.ഇയിൽ ആയുഷ് സ്ഥാപനങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക്
ദുബൈ : യു.എ.ഇയിൽ ആയുഷ് ഫാർമസികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങിയവ ആരംഭിക്കുമെന്നു േകന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യശോ നായിക്. ഇതിനു തയ്യാറാകുന്ന സംരംഭകർക്ക് എല്ലാ സഹായവും ഉറപ്പാക്കും. യു.എ.ഇയിൽ സർക്കാർ നിർദ്ദേശിക്കുന്ന സർവ്വകലാശാലയിൽ 'ആയുഷ് ചെയർ' തുടങ്ങാൻ ഉദ്ദേശിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
ട്രേഡ് സെന്ററിൽ നടന്ന പ്രഥമ ആയുഷ് സമ്മേളനത്തിലും പ്രദർശനത്തിലും പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. യു.എ.ഇയും ഇന്ത്യയുംതമ്മിൽ വളർന്നു വരുന്ന തന്ത്രപ്രധാന സഹകരണത്തിന്റ ഭാഗമായി ആരോഗ്യമേഖലകളിൽ ഒട്ടേറെ പദ്ധതികൾക്കു രൂപം നൽകുകയാണെന്നും മന്ത്രി പറഞ്ഞു. ആയുഷ് ഫാർമസികളും മറ്റും തുടങ്ങാനുള്ള ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കും. യു.എ.ഇ സർവ്വകലാശാലാ തലത്തിൽ തുടങ്ങുന്ന ആയുഷ് ചെയറിന്റെ കീഴിൽ വിദ്യാഭ്യാസ−ഗവേഷണ പരിപാടികൾക്കു രൂപം നൽകും.


