ഭക്ഷ്യസു­രക്ഷയ്ക്ക് പുത്തൻ സാ­ങ്കേ­തി­കവി­ദ്യ നടപ്പാക്കാനൊരുങ്ങി ഖത്തർ


ദോഹ : രാജ്യത്ത് ഭക്ഷ്യസുരക്ഷയ്ക്കായി അറ്റോമി ക് ഊർജ്ജ സാങ്കേതികവിദ്യ ഉപയോഗിക്കാൻ രാജ്യം തയ്യാറെടുക്കുന്നു. അന്താരാഷ്ട്ര അറ്റോമിക് ഊർജ്ജ ഏജൻസിയുടെ പങ്കാളിത്തത്തോടെ ഗവേഷണ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് ഖത്തർ. അറ്റോമിക് ഊർജ്ജ സാങ്കേതികവിദ്യയിലൂടെ ചെടികൾ വേഗത്തിൽ വളരുന്നത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സഹായകമാകും. 

നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ കാർഷിക വകുപ്പാണ് ഊർജ്ജ ഏജൻസിയുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നത്. ചെടികൾ വേഗത്തിൽ വളരാനുള്ള ശാസ്ത്രീയ സാങ്കേതിക വിദ്യയിലൂടെ സുരക്ഷിതവും സമാധാനപരവുമായും അറ്റോമിക് ഊർജ്ജം ഉപയോഗിച്ച് ഭക്ഷ്യസുരക്ഷ കൈവരിക്കാൻ കഴിയുമെന്ന് കാർഷിക വകുപ്പ് അസി.ഡയറക്ടർ ഹമദ് സാക്കെത് അൽ ശമാരി പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത്സംബന്ധിച്ചുള്ള വാർത്താസമ്മേളന ത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

മൂന്ന് വർഷമാണ് പദ്ധതിയുടെ കാലാവധി. പദ്ധതിയുടെ പ്രാഥമിക ഫലത്തിലൂടെ പരിസ്ഥിതിക്ക് ഗുണപരമായ ഫലമുളവാക്കുമെന്ന് വ്യക്തമായിട്ടുണ്ട്. ഖത്തറി പരിസ്ഥിതി സംരക്ഷിക്കാനും ജനിതക വിഭവങ്ങളുടെ സുസ്ഥിരതയ്ക്കുമായി നിരവധി പരിസ്ഥിതി, കാർഷിക പദ്ധതികളാണ് മന്ത്രാലയം നടപ്പാക്കി വരുന്നതെന്ന് മന്ത്രാലയത്തിലെ കാർഷിക ഗവേഷണ വകുപ്പിലെ ജനിതകവിഭവ മേധാവി ഐഷ ദസ്മാൽ അൽ ഖുവാരി പറഞ്ഞു. രാജ്യത്തെ ചെടികളുടെ ജനിതക വിഭവങ്ങൾ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed