ശബരി­മല പാ­തകളിൽ‍ വാഹനങ്ങൾക്ക് സു­രക്ഷയൊ­രു­ക്കാൻ സേ­ഫ്‌സോൺ പദ്ധതി


റാന്നി :  ശബരിമല പാതകളിൽ സുരക്ഷയൊരുക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ സേഫ്സോൺ പദ്ധതിക്കുള്ള  പ്രവർത്തനങ്ങൾ തുടങ്ങി. മണ്ണാറക്കുളഞ്ഞി−-ശബരിമല പാതയിൽ ഇലവുങ്കൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. കാനന പാതകളിൽ അപകടമൊഴിവാക്കുകയാണ് ലക്ഷ്യം. മണ്ണാറക്കുളഞ്ഞി−-ചാലക്കയം, എരുമേലി−-ഇലവുങ്കൽ, കോട്ടയം−-കുമളി എന്നീ പ്രധാന ശബരിമല പാതകളിലെ നാനൂറ് കിലോമീറ്റർ ദൂരമാണ് സേഫ്സോൺ പരിധിയിലുൾപ്പെടുന്നത്.

ഇലവുങ്കലിൽ കണ്ട്രോൾ റൂം സജ്ജീകരിക്കുന്നതിന്റെ പണികൾ പൂർത്തിയാക്കി വരുന്നു. സേഫ്സോൺ പദ്ധതിയുമായി ബന്ധപ്പെട്ട ബോർഡുകൾ സ്ഥാപിക്കുന്നതും പുരോഗമിക്കുന്നു.  കാനന പാതയിൽ അപകടങ്ങൾ ഒഴിവാക്കുകയെന്നതാണ് ലക്ഷ്യം. അശ്രദ്ധമായി വാഹനം ഓടിക്കൽ, ഉറക്കംവന്ന് വാഹനമോടിക്കുക, വളവുകളിലുള്ള  ഓവർടേക്കിങ്, അപകട സാധ്യതയുണ്ടാക്കുംവിധമുള്ള  പാർക്കിംഗ് എന്നിവയെല്ലാമാണ് പട്രോളിംങ് സംഘം ശ്രദ്ധിക്കുന്നത്. 

രാപകൽ വ്യത്യാസമില്ലാതെ ഉദ്യോഗസ്ഥർ കാനന പാതകളിലുണ്ടാവും. അപകടമുണ്ടായാൽ സുരക്ഷാ പ്രവർത്തനങ്ങൾക്കായി അതിവേഗം എത്തും. ആംബുലൻസ് സൗകര്യവും സേഫ്സോണിലുണ്ട്. വാഹനം തകരാറിലായാൽ സഹായവുമായി ഉദ്യോഗസ്ഥരെത്തും. ക്രെയിനും ലഭ്യമാക്കും. എല്ലാ പ്രമുഖ വാഹന കന്പനികളുടെയും ടെക്നീഷ്യന്മാർ സേഫ്സോൺ ടീമിലുണ്ടാവും.

24 മണിക്കൂറും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പട്രോളിംങ് നടത്തും. ഇലവുങ്കൽ−-പന്പ, ഇലവുങ്കൽ−-പത്തനംതിട്ട, കണമല−-ഇലവുങ്കൽ എന്നിങ്ങനെ മൂന്നു മേഖലകളാക്കി തിരിച്ചാണ് പട്രോളിംങ്. ഒരു എ.എം.വി.ഐയുടെ നേതൃത്വത്തിലുള്ള  സംഘമാണ് പട്രോളിംങ് ടീമിലുണ്ടാവുക. ഓരോ മേഖലയിലേക്കും രണ്ടുടീമുകളുണ്ട്. മൂന്നു ഷിഫ്റ്റുകളായിട്ടാണിവരുടെ പ്രവർത്തനം.  കുട്ടിക്കാനം, എരുമേലി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും പ്രവർത്തനങ്ങൾ നടക്കുന്നു. ഉദ്യോഗസ്ഥരും അല്ലാത്തവരുമായി അഞ്ഞൂറോളം പേരാണ് സേഫ്സോണിന്റെ പ്രവർത്തനത്തിൽ ഉണ്ടാവുക. 2012 മുതൽ സുനിൽ ബാബുവായിരുന്നു പദ്ധതിയുടെ നോഡൽ ഓഫീസർ. 2015−ൽ സർവ്വീസിൽ നിന്ന് വിരമിച്ചെങ്കിലും സ്പെഷ്യൽ ഓഫീസറായി ഇപ്പോഴും പദ്ധതിക്ക്് നേതൃത്വം നൽകുന്നു.

അതേസമയം സേഫ്‌സോ ൺ പദ്ധതി കേരളം മുഴുവൻ നടപ്പക്കുന്നതിനെപ്പറ്റി സർക്കാർ ആലോചിച്ചുവരുന്നു.  സേഫ്‌ സോണിന് ചുക്കാൻ പിടിക്കുന്ന സ്‌പെഷ്യൽ ഓഫീസർ‍ സുനിൽ ബാബുവിനെയാണ് പദ്ധതി തയ്യാറാക്കാൻ ചുമതലപ്പെ ടുത്തിയിരുന്നത്. സേഫ് കേരള എന്ന പേരിൽ  സമഗ്ര റോഡ് സുരക്ഷാ പദ്ധതിയുടെ റിപ്പോർ‍ട്ട് സുനിൽ ബാബു സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed