തൊ­ഴിൽ മേ­ഖലയിൽ സമഗ്രമാ­റ്റം ലക്ഷ്യമി­ട്ടു­ള്ള പദ്ധതി­കളു­മാ­യി­ ഖത്തർ


ദോ­ഹ : രാജ്യത്തെ തൊഴിൽമേഖലയിൽ സമഗ്രമാറ്റം ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പാക്കാൻ ഖത്തർ ഒരുങ്ങുന്നു. തൊഴിൽ മേഖലയിൽ ഖത്തർ നടപ്പാക്കുന്ന പരിഷ്കാരങ്ങളെ പ്രശംസിച്ച് ഇന്റർനാഷനൽ ട്രേഡ് യൂണിയൻ കോൺഫെഡറേഷനും (ഐ.ടി.യുസി). കുടിയേറ്റ തൊഴിലാളികൾക്കു മെച്ചപ്പെട്ട ജീവിതം നൽകാൻ ശ്രദ്ധേയമായ നടപടികളാണു ഖത്തർ സ്വീകരിക്കുന്നതെന്ന് ഐ.ടി.യു.സി ജനറൽ സെക്രട്ടറി ഷാരൺ ബറോ പറഞ്ഞു. ഖത്തറിലെ കുടിയേറ്റ തൊഴിലാളികൾക്ക് ഇതൊരു മഹത്തായ ദിവസമാണ്. 

തൊഴിൽ മേഖലയിൽ വരുത്തിയ പരിഷ്കാരങ്ങളിൽ ഖത്തറിന് അഭിമാനിക്കാം. ഈ പരിഷ്കാരങ്ങൾക്കു ഖത്തർ ഭരണകൂടം കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. ഇക്കാര്യത്തിൽ ഖത്തറിന് എല്ലാ പിന്തുണയും ഐ.ടി.യുസി നൽകുമെന്നും അവർ പറഞ്ഞു. 

കുടിയേറ്റ തൊഴിലാളികളോട് മോശമായി പെരുമാറുന്നുവെന്ന ആരോപണത്തിൽ അന്വേഷണം അവസാനിപ്പിക്കാനുള്ള യു.എൻ ഏജൻസിയുടെ തീരുമാനം ഖത്തർ നടപ്പാക്കുന്ന മാറ്റങ്ങൾക്കുള്ള അംഗീകാരമാണ്. രാജ്യാന്തര തൊഴിൽ സംഘടന (ഐ.എൽ.ഒ) മുന്പാകെ 2014ൽ ലഭിച്ച പരാതിയിലാണ് ഇപ്പോൾ നടപടിക്രമങ്ങൾ അവസാനിപ്പിച്ചത്. 

തൊഴിലാളികളുടെ അവകാശങ്ങൾ മുൻനിർത്തി ഖത്തർ നടപ്പാക്കിയ മാറ്റങ്ങൾ ശ്രദ്ധേയമാണെന്ന വിലയിരുത്തലാണ് ഐ.എൽ.ഒ ചെയർമാൻ ലക് കോർടെബീക്ക് നടത്തിയത്. ഉദ്ദേശം 20 ലക്ഷം തൊഴിലാളികൾ ഇപ്പോൾ മികച്ച സംരക്ഷണം അനുഭവിക്കുന്നുണ്ട്. തൊഴിൽ തർക്കങ്ങൾ പരിഹരിക്കാനായി പ്രത്യേക സംവിധാനങ്ങളും ഇപ്പോൾ ഖത്തർ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കോർട്ടെബീക്ക് നിരീക്ഷിച്ചു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed