ഖത്തറിൽ പ്രാ­­­ഥമി­­­ക ആരോ­­­ഗ്യകേ­­­ന്ദ്രങ്ങളിൽ ‘വാ­­­ക്ക് ഇൻ ക്ലി­­­നി­­­ക്’ തു­­­റന്നു­­­


ദോഹ : ഖത്തറിൽ ചെറിയ പരിക്കുകൾ‍ക്ക് ചികിത്സ തേടുന്നവർ‍ക്ക് മികച്ച പരിചരണം നൽ‍കാൻ ലക്ഷ്യമിട്ട് കൊണ്ട് രാജ്യത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമായി ‘വാക്ക് ഇൻ ക്ലിനിക്’ തുറന്നു.

പൊള്ളൽ‍, മുറിവ്, ചതവ് തുടങ്ങിയ ചെറിയ പ്രശ്‌നങ്ങൾ‍ക്കുള്ള ചികിത്സയാണ് വാക്ക് ഇൻ‍ ക്ലിനിക്കുകളിൽ‍ നൽ‍കുന്നതെന്ന് പ്രാഥമിക ആരോഗ്യകോർ‍പ്പറേഷൻ (പി.എച്ച്.സി.സി.) ഓപ്പറേഷൻ വകുപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടർ‍ ഡോ. സമ്യ അഹമ്മദ് അൽ‍ അബ്ദുല്ലപറഞ്ഞു. 2013−−18ലെ ദേശീയ പ്രാഥമികാരോഗ്യ പരിചരണപദ്ധതി പ്രകാരമാണ് ഹമദ് മെഡിക്കൽ‍ കോർ‍പ്പറേഷനിൽനിന്നും പി.എച്ച്.സി.സി.യിലേക്ക് വാക്ക് ഇൻ‍ ക്ലിനിക്കുകൾ‍ മാറ്റാൻ ശുപാർ‍ശ ചെയ്തത്.

വാക്ക് ഇൻ ക്ലിനിക്കിലെത്തുന്ന ഭൂരിഭാഗം രോഗികൾ‍ക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ‍ ഉചിതമായ ചികിത്സ ലഭിക്കുമെന്നാണ് കണക്കുകൾ‍ സൂചിപ്പിക്കുന്നത്. അടിയന്തര പരിചരണം ആവശ്യമുള്ളവരെ അത്യാഹിത വകുപ്പിലേക്ക് മാറ്റും. ഇതുവരെ ഏതാനും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ‍ മാത്രമാണ് വാക്ക് ഇൻ ക്ലിനിക് പ്രവർ‍ത്തിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം അൽ‍ ജുമൈലിയ ഒഴികെയുള്ള എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വാക്ക് ഇൻ ക്ലിനിക് പ്രവർ‍ത്തിക്കും. പ്രാഥമികഘട്ടത്തിൽ‍ ജൂലൈ മുതൽ‍ ആഗസ്റ്റ് വരെ 1,272 രോഗികളാണ് ചെറിയ പരിക്കുകൾ‍ക്ക് ചികിത്സ തേടിയത്. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed