ഹൂ­­­തി­­­ ആക്രമണങ്ങളിൽ‍ ഇറാന് നേ­­­രി­­­ട്ട് പങ്കു­­­ള്ളതാ­­­യി­­­ സൗ­­­ദി­­­ മന്ത്രി­­­സഭ


റിയാദ് : ഹൂതികൾ സൗദി അറേബ്യക്കെതിരെനടത്തുന്ന ആക്രമണങ്ങളിൽ ഇറാന് നേരിട്ട് പങ്കുള്ളതായി സൗദി മന്ത്രിസഭ കുറ്റപ്പെടുത്തി. യു.എൻ രക്ഷാ സമിതി പ്രമേയം ഇറാൻ ലംഘിക്കുകയാണെന്നും മന്ത്രിസഭ വ്യക്തമാക്കി.

യമനിൽ ഹൂതികൾക്ക് ഇറാൻ ആയുധം വിതരണം ചെയ്യുന്നത് സൗദിക്കെതിരെ അക്രമം നടത്താനാണെന്ന് സൗദി മന്ത്രിസഭാ യോഗം കുറ്റപ്പെടുത്തി. ഹൂതികൾക്ക് ബാലിസ്റ്റിക് മിസൈലുകളും ആയുധങ്ങളും നൽകുന്ന ഇറാന്റെ നടപടി സൗദി അറേബ്യക്കെതിരായ നേരിട്ടുള്ള സൈനിക ആക്രമണമാണെന്ന് കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഹൂതികൾക്ക് ബാലിസ്റ്റിക് മിസൈലുകൾ വിതരണം ചെയ്യുന്ന ഇറാന്റെ നടപടിയെ കിരീടാവകാശി കുറ്റപ്പെടുത്തിയത്.

റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത നടപടിയെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി അപലപിച്ചു. സൗദി അറേബ്യക്കൊപ്പം ബ്രിട്ടൺ നിലയുറപ്പിക്കുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed