കത്താ­­­റ കൾ­­ച്ചറൽ വി­­­ല്ലേ­­­ജി­­­ന്റെ­­­ ഏഴാ­­­മത് പാ­­­യ്കപ്പൽ‍ മേ­­­ളയ്ക്ക് പതി­­­നാ­­­ലിന് തു­­­ടക്കമാ­­­കും


ദോഹ : കത്താറ കൾച്ചറൽ വില്ലേജിന്റെ ഏഴാമത് പരന്പരാഗത പായ്കപ്പൽ മേളയ്ക്ക് നവംബർ പതിനാലിന് തുടക്കമാകും. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ രക്ഷാകർതൃത്തിൽ കത്താറ ബീച്ചിലാണ് മേള. അഞ്ച് ദിവസം നീളുന്ന മേളയിലൂടെ ഖത്തറിന്റെ സമുദ്രയാന പാരന്പര്യത്തെക്കുറിച്ച് പുതു തലമുറക്കും സന്ദർശകർക്കും മനസിലാക്കാൻ കഴിയും. ഖത്തറിന്റെ പൂർവികരുടെ സമുദ്രയാന യാത്രകളുടെ ഓർമ പുതുക്കുന്നതിനൊപ്പം പുതുതലമുറക്ക്  പൂർവിക പൈതൃകം പരിചയപ്പെടുത്തുക എന്നതാണ് മേളയുടെ ലക്ഷ്യം.

പായ്കപ്പൽ മേളയുടെ ഭാഗമായി നാടോടി പ്രദർശനങ്ങളും പരന്പരാഗത ഉരു മത്സരം, പരന്പരാഗത ശൈലിയിലുള്ള മീൻപിടിത്ത മത്സരം, തുഴയൽ തുടങ്ങി വിവിധ മത്സരങ്ങളും ഉണ്ടാവും. രാജ്യത്തിന്റെ സന്പന്ന സമുദ്രയാന പൈതൃകം പുനരുജീവിപ്പിച്ചുകൊണ്ടുള്ള മൂന്നാമത് ഫത് അൽ ഖൈർ യാത്രക്കും മേളയോട് അനുബന്ധിച്ച് തുടക്കമാകും.

ഇത്തവണ ദോഹയിൽ നിന്ന് തുടങ്ങുന്ന യാത്ര കുവൈത്തിലെത്തി തുടർന്ന് ഒമാനിലാണ് സമാപിക്കുന്നത്. രാജ്യത്തിന്റെ സമുദ്രായന പൈതൃകം സംരക്ഷിക്കുന്നതിനുള്ള കത്താറയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് യാത്ര. പരന്പരാഗത പായ്ക്കപ്പലിലാണ് ഫത് അൽ ഖൈർ യാത്ര നടത്തുന്നത്. ഇത്തവണത്തെ യാത്രയിൽ ക്യാപ്റ്റൻ മുഹമ്മദ് യൂസഫ് അൽസദയാണ് ഖത്തറി സംഘത്തെ നയിക്കുക. സഹകരണത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായാണ് ഖത്തറി സംഘത്തിന്റെ ഫത് അൽ ഖൈർ യാത്ര.

സമുദ്രയാനമേഖലയിൽ ഖത്തറിന്റെ തനിമയും പാരന്പര്യവും നിലനിർത്തുന്നതിനോടൊപ്പം ഗതാഗത, കപ്പലോട്ട രംഗത്തെ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായാണ് ഫത് അൽ ഖൈർ യാത്ര നടത്തുന്നത്. 2015ൽ ഇന്ത്യയിലേക്കായിരുന്നു ഖത്തറി സംഘം ഫത് അൽ ഖൈർ യാത്ര നടത്തിയത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed