ഫിഫ അറബ് കപ്പ്, അണ്ടർ 17 ലോകകപ്പ് ടിക്കറ്റ് ബുക്കിങ് സെപ്റ്റംബർ 30 മുതൽ


ഷീബ വിജയൻ 

ദോഹ I ഫിഫ അണ്ടർ 17 ലോകകപ്പിന്റെയും അറബ് കപ്പിന്റെയും ടിക്കറ്റ് വിൽപന പ്രഖ്യാപിച്ചു. ഫിഫ അറബ് കപ്പിന്റെ ടിക്കറ്റ് വിൽപന സെപ്റ്റംബർ 30ന് ഉച്ചക്ക് മൂന്നു മുതൽ ആരംഭിക്കും. അണ്ടർ 17 ലോകകപ്പിന്റെ ടിക്കറ്റ് വിൽപ്പന വിസ കാർഡ് ഉടമകൾക്ക് മാത്രമായി ഒക്ടോബർ രണ്ടിന് വൈകിട്ട് മൂന്നു മണിക്ക് തുടങ്ങും. നവംബർ 3 മുതൽ 27 വരെ ദോഹയിലെ ആസ്പയർ സോൺ സ്റ്റേഡിയങ്ങളിലാണ് അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾ നടക്കുക. ലോകകപ്പിന്റെ ഫൈനൽ ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ അരങ്ങറും. ഡിസംബർ ഒന്നു മുതൽ 18 വരെയാണ് അറബ് കപ്പ് മത്സരങ്ങൾ നടക്കുക. ആറു ലോകകപ്പ് വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക. കഴിഞ്ഞ ദിവസം ഇരു ടൂർണമെന്റുകളുടെയും സ്പോൺസർമാരെയും പ്രഖ്യാപിച്ചിരുന്നു. ഖത്തർ എയർവേസ്, വിസിറ്റ് ഖത്തർ അടക്കം ഏഴ് പ്രധാനപ്പെട്ട സ്പോൺസർമാരെയാണ് സംഘാടക സമിതി പ്രഖ്യാപിച്ചത്.

ഇതുകൂടാതെ, ഡിസംബർ 10, 13, 17 തീയതികളിലായി ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിനും രാജ്യം ആതിഥേയത്വം വഹിക്കും. ഫിഫ അറബ് കപ്പ്മുന്ന് വിഭാഗങ്ങളിലായാണ് ഫിഫ അറബ് കപ്പിന്റെ ടിക്കറ്റുകൾ ലഭ്യമാവുക. 25 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. അഹമ്മദ് ബിൻ അലി, എജുക്കേഷൻ സിറ്റി, ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം, സ്റ്റേഡിയം 974 എന്നിവടങ്ങളിലായാണ് അറബ് കപ്പ് മത്സരങ്ങൾ അരങ്ങേറുക.

ഡിസംബർ ഒന്നിന് വൈകിട്ട് 7.30ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തറും, ഫലസ്തീൻ -ലിബിയ മത്സരത്തിലെ വിജയിയും തമ്മിലാണ് അറബ് കപ്പിന്റെ ഉദ്ഘാടന മത്സരം നടക്കുക. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18ന് വൈകീട്ട് ഏഴു മണിക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക.

article-image

SADSASAS

You might also like

Most Viewed