ഗാഷർബ്രം 1 കൊടുമുടി കീഴടക്കി ശൈഖ അസ്മ ആൽഥാനി


ഷീബ വിജയൻ

ദോഹ I ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പതിനൊന്നാമത്തെ പർവതമായ പാകിസ്താനിലെ ഗാഷർബ്രം 1 കൊടുമുടി കീഴടക്കി ശൈഖ അസ്മ ആൽഥാനി. ഗാഷർബ്രം 1 കൊടുമുടി കീഴടക്കിയ വിവരം ഖത്തരി പർവതാരോഹക ശൈഖ അസ്മ ആൽ ഥാനി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു.‘‘ഗാഷർബ്രം 1 എന്റെ പത്താമത്തെ 8000 മീറ്റർ കൊടുമുടിയാണ്, എനിക്ക് ഒരിക്കലും മറക്കാനാവാത്ത മറ്റൊരു നിമിഷം’’ -സോഷ്യൽ മീഡിയ പോസ്റ്റിലെ അടിക്കുറിപ്പിൽ അവർ പങ്കുവെച്ചു.‘‘ഖത്തർ പതാക കൈയിൽ പിടിച്ചു നിൽക്കുമ്പോൾ, എന്തിനാണ് ഈ യാത്ര ആരംഭിച്ചതെന്ന് എനിക്ക് ഓർമ വരുന്നു. എന്റെ പരിമിതികൾ പരീക്ഷിക്കാൻ. എന്നേക്കാൾ വലിയതൊന്നിനെ പ്രതിനിധാനം ചെയ്യാൻ. അതിരുകൾക്കപ്പുറം പോകാൻ തയാറാണെങ്കിൽ സ്വപ്നങ്ങൾക്ക് നമ്മളെ ഒരുപാട് ദൂരം എത്തിക്കാൻ കഴിയുമെന്ന് കാണിക്കാൻ’’ -അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെച്ചു.

article-image

DSAFSDAASFDAS

You might also like

  • Straight Forward

Most Viewed