ദോഹയിൽ നടന്ന അണ്ടർ 15 ഗൾഫ് ബാസ്‌കറ്റ്‌ ബാൾ അസോസിയേഷൻ കപ്പിൽ ബഹ്‌റൈൻ ജേതാക്കൾ


ഖത്തറിലെ ദോഹയിൽ നടന്ന അണ്ടർ 15 ഗൾഫ് ബാസ്‌കറ്റ്‌ ബാൾ അസോസിയേഷൻ കപ്പിൽ ബഹ്‌റൈൻ ജേതാക്കളായി. കുവൈത്തിനാണ് രണ്ടാം സ്ഥാനം. കുവൈത്തിനെ 70-58 എന്ന സ്‌കോറിനാണ് ബഹ്‌റൈൻ പരാജയപ്പെടുത്തിയത്. വ്യാഴാഴ്ച ആരംഭിച്ച ചാമ്പ്യൻഷിപ് കഴിഞ്ഞ ദിവസമാണ് സമാപിച്ചത്.  കപ്പ് നേടി ദോഹയിൽ നിന്ന് മടങ്ങിയെത്തിയ ബാസ്കറ്റ് ബാൾ ദേശീയ ടീമിനെ ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി   സ്വീകരിച്ചു.

ബഹ്റൈൻ ബാസ്കറ്റ് ബാൾ അസോസിയേഷൻ പ്രസിഡന്റ് ക്യാപ്റ്റൻ വലീദ് അൽ അലവി, ബി.ഒ.സി ടെക്‌നിക്കൽ അഫയേഴ്‌സ് ഡിപ്പാർട്മെന്റ് ഡയറക്‌ടർ ലൗൺസ് മദേനെ, ഒഫീഷ്യലുകൾ, കളിക്കാരുടെ കുടുംബാംഗങ്ങൾ എന്നിവർ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണചടങ്ങിൽ എത്തിയിരുന്നു.

article-image

ോിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed