തുമ്പോളി അബ്ദുറഹ്മാന് കെ.എം.സി.സി യാത്രയയപ്പ് നൽകി


44 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന ബഹ്റൈൻ കാഞ്ഞരാട്ടുതറ മാലിക് ദീനാർ ഖുർആൻ ലേണിങ് റിസർച് സെന്റർ ആൻഡ് വാഫി കോളജ് കമ്മിറ്റി ജോയന്റ് സെക്രട്ടറി തുമ്പോളി അബ്ദുറഹ്മാന് മുഹറഖ് കെ.എം.സി.സി ഓഫിസിൽ യാത്രയയപ്പ് നൽകി. പ്രസിഡന്‍റ് എൻ.കെ. അബ്ദുൽ കരീം മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജന. സെക്രട്ടറി അഹ്മദ് മലയിൽ സ്വാഗതം പറഞ്ഞു. ടി.പി.സി അഹ്‌മദ് യോഗം ഉദ്ഘാടനം ചെയ്തു.

മുന അബ്ദുല്ല ആശംസകള്‍ നേർന്നു. തുമ്പോളി അബ്ദുറഹ്മാൻ മറുപടി പ്രസംഗം നടത്തി. അബ്ദുൽ കരീം മാസ്റ്റർ, മലയിൽ അമ്മത്, ടി.പി.സി. അമ്മത് എന്നിവർ ചേർന്ന് മെമന്റോ സമ്മാനിച്ചു.

article-image

rthrhh

You might also like

  • Lulu Exchange
  • Straight Forward

Most Viewed