ഫാമിലി വിസ ലഭിക്കാനുള്ള ശമ്പള നിരക്ക് 150 റിയാലായി കുറച്ച് ഒമാൻ

ഒമാനിൽ മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഫാമിലി വിസ ലഭിക്കാനുള്ള ശമ്പള നിരക്ക് 150 റിയാലായി അധികൃതർ കുറച്ചു. ആർ.ഒ.പി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേരത്തെ കുറഞ്ഞത് 350 റിയാൽ ശമ്പളം വാങ്ങുന്നവർക്കേ ഒമാനിൽ കുടുംബത്തെ ഫാമിലി വിസയിൽ കൊണ്ടുവാരാൻ സാധിച്ചിരുന്നൊള്ളു.
എന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക എന്ന കാര്യങ്ങളെ കുറിച്ച് നിലവിൽ വ്യക്തമാക്കിയിട്ടില്ല. ഒമാൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതാണ് പുതിയ തീരുമാനമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
rydy